
രജനികാന്ത് നായകനായ 'ജെയ്ലർ-2' ഒക്ടോബർ മാസം 15-ന് റിലീസാകാനിരിക്കുകയാണ്. ഈ സിനിമയ്ക്കു ശേഷം രജനികാന്ത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' നിർമ്മിക്കുന്ന 'ധർമൻ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തുവന്നിരുന്നു. ഔദ്യോഗിക അറിയിപ്പിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം സിമ്രൻ, ബേസിൽ ജോസഫ് എന്നിവർ അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്ത പുറത്തുവന്നിരുന്നു. അതുപോലെ വില്ലനായി സംവിധായകൻ ശങ്കർ അഭിനയിക്കുമെന്നുള്ള വാർത്തയുമുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സിനിമയിൽ രജനികാന്ത് ഡോക്ടർ ആയിട്ടാണ് അഭിനയിക്കുന്നത് എന്നാലും ചിത്രത്തിൽ നിറയെ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമത്രേ! പൗർഫുള്ളായ ഒരു വില്ലൻ കഥാപാത്രം ചിത്രത്തിൽ ഉണ്ടെന്നും, അതിന് സംവിധായകൻ ശങ്കർ വളരെ അനുയോജ്യമായിരിക്കും എന്നതിനാലാണത്രെ ശങ്കറിനെ ഈ ചിത്രത്തിൽ അഭിനയിപ്പിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ശങ്കർ വില്ലനായി അഭിനയിക്കുന്ന കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്! ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വളരെ വേഗത്തിൽ നടന്നു വരുന്നതിനാൽ ആരാണ് വില്ലനായി അഭിനയിക്കുന്നത് എന്ന കാര്യം കുറിച്ചുള്ള വാർത്ത അടുത്ത് തന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്! ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഇരട്ട സഹോദരന്മാരായ അൻപറിവ് ആണ്. നിലവിൽ നൃത്ത സംവിധായകനായ സാൻഡി മാസ്റ്റരുടെ സംവിധാനത്തിൽ രജനികാന്തിൻ്റെ ഇൻട്രൊഡക്ഷൻ ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടന്നുവരുന്നത്. 'ധർമൻ' ചിത്രത്തിന്റെ മിക്ക രംഗംങ്ങളും ചെന്നൈയിൽ തന്നെയാണത്രെ ചിത്രീകരിക്കുനന്ത്.ഇത് വരെ രജനികാന്ത് അഭിനയിച്ച ചിത്രങ്ങളിൽ നിന്നെല്ലാം 'ധർമൻ' വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആരാധകർക്കിടയിൽ വർധിച്ചു വരികയാണ്!
Photo Courtesy - Google









